തിരുവനന്തപുരം: ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ ഈ തുക പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ പൊലിഞ്ഞത്. ലക്ഷക്കണക്കിന് പേരെ നിരാലംബരക്കാകുകയും ചെയ്തു. ഭൂകമ്പബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ടുവന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നീണ്ടുവന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്ന്’ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും ഒരു വിമാനം നിറയെ അത്യാവശ്യ സാധനങ്ങളും മരുന്നുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നല്‍കിയിരുന്നു. ടെന്റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കളാണ് റൊണാള്‍ഡോ വിമാനത്തില്‍ സിറിയയിലേക്കും തുര്‍ക്കിയിലേക്കുമായി അയച്ചത്.
Comments are closed for this post.