ദോഹ: സഹൃദത്തിന്റെ പ്രതീകമായി ഖത്തർ അമീറിന് ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് തുർക്കി പ്രസിഡന്റ്. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ റജബ് ത്വയിബ് ഉർദുഗാനാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തുർക്കിയിൽ നിർമിച്ച കാറുകൾ സമ്മാനിച്ചത്. കാറുകൾ സ്വീകരിച്ച അമീർ ഉർദുഗാനെ മുൻസീറ്റിലിരുത്തി സ്വയം ഡ്രൈവ് ചെയ്താണ് സമ്മാനം സ്വീകരിച്ചത്.
തുർക്കി ബ്രാൻഡായ ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമിച്ച രണ്ട് ഇലക്ട്രിക് കാറുകളാണ് ലുസൈൽ പാലസിൽ വെച്ച് സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതിയ ഈ സമ്മാനം ഏറെ സന്തോഷത്തോടെയാണ് ഖത്തർ സ്വീകരിച്ചത്.
കാറുകൾ സ്വീകരിച്ചതിന് ശേഷം, ഇരു രാഷ്ട്ര തലവന്മാരും ചേർന്ന് ലുസൈൽ പാലസിൽ വെച്ച് കൂടികാഴ്ച നടത്തി. ഗൾഫ് സഹകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായതായാണ് സൂചന.
Comments are closed for this post.