
കൊച്ചി: ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വന്ന സംഘത്തിന് നേരെ സംഘ്പരിവാര ആക്രണം. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് കൊച്ചി പൊലിസ് കമ്മിഷനറുടെ ഓഫിസിലേക്കു പോവുന്നതിനിടെയാണ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഘത്തില്‍പ്പെട്ട ബിന്ദു അമ്മിണിയെ തടഞ്ഞുവച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അവര്‍ക്ക് നേരെ മുളക് പൊടി സ്േ്രപ അടിക്കുകയായിരുന്നു. മുഖത്താകെ സ്പ്രേ മുളക് പൊടിയായ ഇവര്‍ അവശയായതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ജനറല്‍ ആശുപത്രിയിലാണ് ബിന്ദു ഉള്ളത്.
ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് ശ്രീനാഥ് ആണ് ബിന്ദുവിനെ ആക്രമിച്ചത്. മുളക് പൊടി വിതറിയതിന് പിന്നാലെ ഇവര്‍ക്കു നേരെ കൈയേറ്റശ്രമവും ഉണ്ടായി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു. ശ്രീനാഥ് ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രദേശത്ത് നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനാല്‍ തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെ പൊലിസ് ആസ്ഥാനത്താണ് ഇപ്പോഴുള്ളത്. ദര്‍ശനത്തിനെത്തിയ സംഘത്തിന് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് പൊലിസ് തീരുമാനം. പത്തനംതിട്ടയില്‍ പ്രവേശിച്ച ശേഷം സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
യുവതീ പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും അതിനാല്‍ ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂവെന്നും തൃപ്തി ദേശായി അറിയിച്ചു. പോലിസിനെ അറിയിക്കാതെ രഹസ്യമായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ശബരിമല ദര്‍ശനം അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ അക്രമാസക്ത പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടിവന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമായി അവര്‍ കൊച്ചിയിലെത്തിയത്.
trupti desai and bindu ammini attack when visiti sabarimala. sang pariwar attacked bindu