
വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപിക്കുന്നതില്‍ ഒരു കൂസലുമില്ലാതിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ അല്‍പ്പം ജാഗ്രതയിലേക്ക് വരുന്നു. മുന്‍കാലങ്ങളില്‍ മുന്‍കരുതല്‍ നടപടികളിലൊന്നും വിശ്വസിക്കാതിരുന്ന ട്രംപ് ഈയിടെയായി മാസ്ക് ധരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പ് റാലി മാറ്റിവച്ചിരിക്കുകയാണ് ട്രംപ്.
‘കൊറോണ വൈറസ് കത്തുന്നതിനാ’ലാണ് പരിപാടിയില്‍ പിന്മാറുന്നതെന്ന് ട്രംപ് പറഞ്ഞു. ഇത് അതിനു പറ്റിയ സമയമല്ലെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്ലോറിഡയില്‍ ട്രംപിന്റെ കണ്വെന്ഷന് തീരുമാനിച്ചിരുന്നത്.
അതേസമയം, ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്ത നോര്‍ത്ത് കരോലിനയിലെ യോഗം ഭാഗികമായി നടക്കും. ഇന്ന് നടക്കുന്ന യോഗം പകുതിയാക്കി ചുരുക്കിയിട്ടുണ്ട്.
നേരത്തെ നടന്നിരുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ അണികളോട് മാസ്ക് ധരിക്കാത്തെ എത്തിക്കോളൂയെന്ന് നിര്‍ദേശിച്ചതും വലിയ ആള്‍ക്കൂട്ടം സൃഷ്ടിച്ചതും വിവാദമായിരുന്നു. എങ്കിലും ട്രംപ് പിന്മാറിയിരുന്നില്ല. ഈയിടെയാണ് മാസ്ക് ധരിക്കാന്‍ പോലും ട്രംപ് തയ്യാറായത്.
Comments are closed for this post.