
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിന് 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിന് വിജയം’ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം മാത്രം വാക്സിന് പ്രഖ്യാപിച്ചതെന്നും ട്രംപ് ആരോപിച്ചു.
ആളുകളുടെ ജീവന് രക്ഷിക്കുന്നതിനായി ഫൈസറിന് ഈ പ്രഖ്യാപനം നേരത്തെ തന്നെ ആകാമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപനം നടത്താനുള്ള ധൈര്യം അവര്‍ക്ക് ഇല്ലാതെ പോയി- ട്രംപ് പറഞ്ഞു.
ജര്‍മന്‍ പങ്കാളിയായ ബയോടെകുമായി ചേര്‍ന്നുള്ള അമേരിക്കന്‍ മരുന്നുകമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിന് 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്.