ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്കിടിച്ച് 11 മരണം. ബുധനാഴ്ച വൈകുന്നേരം 4.30ന് ഭരത്പൂരിലാണ് അപകടമുണ്ടായത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുജറാത്തില്‍ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസ് ഡ്രൈവറും കുറച്ച് യാത്രക്കാരും ബസിന് പുറകില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഭരത്പൂര്‍ എസ്പി മൃദുല്‍ പറഞ്ഞു.
മറ്റൊരു അപകടത്തില്‍ ചൊവ്വാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയില്‍ ജീപ്പ് ബസുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഹനുമാന്‍ഗഡ് ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ലഖോവാലിക്ക് സമീപമാണ് അപകടമുണ്ടായത്.നന്ദ്രം ജാട്ട് (70), നീതു ജാട്ട് (60), ദീപു ജാട്ട് (13), അര്‍ജുന്‍ ജാട്ട് (40) എന്നിവരാണ് മരിച്ചത്.
Comments are closed for this post.