തിരുവനന്തപുരം: വെള്ളനാട് ജങ്ഷനില്‍ നടുറോട്ടില്‍ വച്ച് വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതി സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മകള്‍ക്ക് ഭക്ഷണം വാങ്ങാനെത്തിയ ശ്രീകുമാരി ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ സുനിലിന്റെ ദേഹത്ത് തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്ത് വീണു. എഴുന്നേറ്റയുടന്‍ ഇയാള്‍ ശ്രീകുമാരിയുടെ നടുവില്‍ ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ തന്നെയാണ് സുനിലിനെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്.
Comments are closed for this post.