തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല. ഇന്നലെ രാത്രിയാണ് ഗായത്രി സുഹൃത്തും കൊല്ലം സ്വദേശിയുമായ പ്രവീണിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്.ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം പ്രവീണ്‍ രക്ഷപ്പെട്ടെന്നാണ് സൂചന. വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം പ്രവീണിന്റെ സുഹൃത്ത് എന്നുപറഞ്ഞ് ഒരാളാണ് ഹോട്ടലില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Comments are closed for this post.