തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫിസിലേതുള്‍പ്പെടെ ഹാര്‍ഡ് ഡിസ്‌കുകളാണ് പിടിച്ചെടുത്തത്. സി.പി.എം. നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഡി.ആര്‍. അനിലിന്റെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
അതേസമയം, കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.
കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികളിലെ ഒഴിവുകള്‍ സംബന്ധിച്ചും അപേക്ഷിക്കേണ്ട അവസാന തിയ്യതി വിശദീകരിച്ചുമാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ? ?പേരില്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.
Comments are closed for this post.