ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ 33 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലേറുന്നത്.
പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. മാണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതോടെയായിരുന്നു പുതുമുഖം വേണോയെന്ന ചര്‍ച്ച ബിജെപിയില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ വനിതകളുടെ പിന്തുണ കൂടുതല്‍ കിട്ടിയെന്ന വിലയിരുത്തലും പ്രതിമയ്ക്ക് പരിഗണന കിട്ടുമെന്ന നിലയില്‍ ചര്‍ച്ചയായിരുന്നു.
എങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക്ക് സാഹക്ക് തന്നെയായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മണിക്ക് സാഹയെ 2022 ലാണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ലബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയില്‍ മണിക്ക് സാഹ ഇരുന്നത്.
Comments are closed for this post.