കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിച്ചിടാന്‍ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം റിജിന്‍ രാജ് ആണ് കൂത്തുപറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹനവ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ ഇന്നും കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
Comments are closed for this post.