2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൃദയാഘാതം ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ..

ഹൃദയാഘാതം ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ..

ഏറ്റവും മാരകമായ രോഗാവസ്ഥകളില്‍ ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും നാം അറിയാതെ പോകുന്നു എന്നത് ഈ രോഗാവസ്ഥയെ വഷളാക്കുകയും ചെയ്യുന്നു. എന്നാല്‍, ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ പ്രാരംഭ ഘട്ടത്തില്‍ തന്നെ ലഭ്യമാക്കിയാല്‍ ഹൃദയാഘാതത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. നമുക്കറിയാം, ഒരു കാലത്ത് ഹൃദയാഘാതമടക്കമുള്ള ഹൃദ്രോഗങ്ങള്‍ ഒരു പ്രായപരിധിയില്‍ കഴിഞ്ഞ ആളുകളിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് അങ്ങിനെയല്ല, ചെറുപ്പക്കാര്‍ക്കും ഹൃദ്രോഗങ്ങള്‍ ഉണ്ടാവുന്നതായി കാണാം. നമ്മുടെ ജീവിതശൈലികളില്‍ വന്ന മാറ്റമാണ് ഇതിന് കാരണം. എന്നാല്‍, ഹൃദ്രോഗങ്ങളില്‍ ഏറ്റവും ഭീകരമായത് ഹൃദയാഘാതമാണ് (heart attack).ഇതാണ് മനുഷ്യ ശരീരത്തില്‍ ഉണ്ടാവുന്നതില്‍ വച്ച് ഏറ്റവും കഠിനമായ വേദന എന്ന് പറയപ്പെടുന്നു.

ഹൃദ്രോഗങ്ങള്‍ക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജനിതക പാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പൊണ്ണത്തടി, മോശം ഭക്ഷണക്രമം, മദ്യപാനം, സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഉള്‍പ്പെടാത്ത പല കാര്യങ്ങളും ഹൃദയാഘാതത്തിന് കാരണമാകാം.

എന്നാല്‍, നമ്മുടെ ശരീരം നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ സൂചനയാകാം. ഈ ലക്ഷണങ്ങള്‍ ഒരിയ്ക്കലും അവഗണിക്കാന്‍ പാടില്ല, ഹൃദയാഘാതത്തിന്റെ സൂചനകള്‍ നല്‍കുന്ന ചില പ്രാരംഭ ലക്ഷങ്ങളെക്കുറിച്ച് അറിയാം.

  1. നെഞ്ചുവേദന: നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നുള്ളതിന്റെ ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിന്‍െ മധ്യഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥത. പലപ്പോഴും ദഹനക്കുറവെന്നോ അസിഡിറ്റിയെന്നോ പറഞ്ഞ് നാം ഇതിനെ അവഗണിക്കുന്നു. നിങ്ങളുടെ ഹൃദയ ധമനികളില്‍ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയാണെങ്കിലും നെഞ്ചില്‍ വേദനയും മുറുക്കവും എരിച്ചിലും സമ്മര്‍ദ്ദവും ഒക്കെ അനുഭവപ്പെടാം. ഈ ലക്ഷണം ഒരിയ്ക്കലും അവഗണിക്കരുത്. ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യാണ്. 2 ഇടത് ഷോള്‍ഡറിലെ വേദന.ഏകദേശം എല്ലാവരും സ്ഥിരമായി അനുഭവിക്കുന്ന ഒന്നാണ് ഷോള്‍ഡറിലെ വേദന. അതുകൊണ്ടു തന്നെ പലപ്പോഴും ഹൃദയാഘാതത്തിന്റെ ഈ ലക്ഷണം ആളുകള്‍ തിരിച്ചറിയുന്നില്ല.
  2. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം തുടങ്ങിയ ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ വേദന, അസ്വസ്ഥത അല്ലെങ്കില്‍ മരവിപ്പ്
  3. ശ്വാസതടസ്സം ഒപ്പം നെഞ്ചില്‍ അസ്വസ്ഥത
  4. വിയര്‍ക്കുക, ഒപ്പം തണുപ്പ് അനുഭവപ്പെടുക.
  5. ഓക്കാനം, വിശപ്പില്ലായ്മ അല്ലെങ്കില്‍ ഛര്‍ദ്ദി
  6. തലകറക്കം, ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ
  7. ക്രമരഹിതമായ ഹൃദയമിടിപ്പ്
  8. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ദിവസങ്ങളില്‍ കഠിനവും വിശദീകരിക്കാനാകാത്തതുമായ ബലഹീനത അല്ലെങ്കില്‍ ക്ഷീണം

ഇത്തരത്തില്‍ ഹൃദയാഘാതത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

tricky-signs-of-a-heart-attack


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.