അമ്പലവയല്‍: ചെയ്ത ജോലിക്ക് കൂലി ചോദിച്ച ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ മഞ്ഞപ്പാറ കരുവളം വീട്ടില്‍ അരുണിനെതിരെ അമ്പലവയല്‍ പൊലിസ് കേസെടുത്തു. പട്ടികവര്‍ഗ അതിക്രമ നിരോധനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കുരുമുളക് പറിക്കാനായി 100 രൂപ അധികം ചോദിച്ചതിനാണ് അരുണ്‍ മര്‍ദ്ദിച്ചതെന്ന് ബാബു പറഞ്ഞു. ഇയാളുടെ മകന്‍ മുഖത്ത് ചവിട്ടിയതായും ബാബു പറഞ്ഞു. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്. മുന്‍വശത്തെ മൂന്ന് പല്ലുകള്‍ ഇളകിയിട്ടുണ്ട്.
Comments are closed for this post.