ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയതായി പരാതി. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. 21 കാരിയായുവതിയെ ഭര്‍ത്താവ് നഗ്നയാക്കി വീടിന് പുറത്തെ വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവതി സഹായം ആവശ്യപ്പെട്ട് കരയുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിവാഹിതയായ ഇവര്‍ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നും ഭര്‍ത്താവും ബന്ധുക്കളും ഇവരെ തട്ടിക്കൊണ്ടുവരികയും കിലോമീറ്ററുകളോളം നഗ്നയാക്കി നടത്തുകയുമായിരുന്നുവെന്ന് പൊലിസ് അറിയിച്ചു,
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
प्रतापगढ़ जिले में पीहर और ससुराल पक्ष के आपसी पारिवारिक विवाद में ससुराल पक्ष के लोगों द्वारा एक महिला को निर्वस्त्र करने का एक वीडियो सामने आया है।
— Ashok Gehlot (@ashokgehlot51) September 1, 2023
पुलिस महानिदेशक को एडीजी क्राइम को मौके पर भेजने एवं इस मामले में कड़ी से कड़ी कार्रवाई के निर्देश दिए हैं।
सभ्य समाज में इस…
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments are closed for this post.