തൃശൂര്‍: വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റതായി ആരോപണം. സെക്യൂരിറ്റി ജീവനക്കാരനാണ് പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ചത്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്.
മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മധുവിനെതിരെയാണ് പരാതി. ഡെസ്‌കിലടിച്ച് താളമിട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. അതിരപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തില്‍ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.
Comments are closed for this post.