2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പാസ്‌പോര്‍ട്ടില്‍ ലാസ്റ്റ് നെയിം ഇല്ലാത്തവരെ യു.എ.ഇയിലേക്ക് പ്രവേശിപ്പിക്കില്ല

ഫസ്റ്റ് നെയിമിനൊപ്പം ലാസ്റ്റ് നെയിമും വ്യക്തമായി രേഖപ്പെടുത്താത്ത പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ ഒറ്റ പേരുള്ള യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കില്ലെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫസ്റ്റ് നെയിമിനൊപ്പം ലാസ്റ്റ് നെയിമും വ്യക്തമായി രേഖപ്പെടുത്താത്ത പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് യു.എ.ഇ ഔദ്യോഗികമായി അറിയിച്ചതായി ഇന്‍ഡിഗോ വിശദീകരിച്ചു.

ടൂറിസ്റ്റ്, തൊഴില്‍, വിസിറ്റ് തുടങ്ങി എല്ലാ വിസകള്‍ക്കും ഇത് ബാധകമാണ്. കഴിഞ്ഞ തിങ്കളാഴ്ച നവംബര്‍ 21 മുതലാണ് ഇത് പ്രാബല്യത്തിലായതെന്ന് വിമാന കമ്പനികള്‍ക്ക് അയച്ച പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, പാസ്‌പോര്‍ട്ടില്‍ ഒറ്റ പേരുള്ള റെസിഡന്‍സ് പെര്‍മിറ്റോ പെര്‍മനെന്റ് വിസയോ കൈവശമുള്ള യാത്രക്കാരെ ലാസ്റ്റ് നെയിം കോളം അപ്‌ഡേറ്റ് ചെയ്താല്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ലൈന്‍ ഓഫിസ് മാനേജര്‍മാരുമായി ബന്ധപ്പെടുകയോ ഇന്‍ഡിഗോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.