2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുറഞ്ഞ ചെലവില്‍ വിദേശ ട്രിപ്പടിച്ചാലോ? ഇന്ത്യന്‍ രൂപക്ക് ഏറ്റവും കൂടുതല്‍ മൂല്യമുളള പത്ത് രാജ്യങ്ങള്‍ ഇവയാണ്

കുറഞ്ഞ ചെലവില്‍ വിദേശ ട്രിപ്പടിച്ചാലോ? ഇന്ത്യന്‍ രൂപക്ക് ഏറ്റവും കൂടുതല്‍ മൂല്യമുളള പത്ത് രാജ്യങ്ങള്‍ ഇവയാണ്

യാത്ര പോവാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അവധി ദിനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പമോ ഒറ്റക്കോ യാത്ര തിരിക്കുന്നവരാണ് മലയാളികള്‍. പണ്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് വിദേശ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര പോവുന്നവരാണ് അധികവും. വളരെ പെട്ടെന്ന് പോയി വരാവുന്ന ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളും നിരവധിയാണ്.

അതേസമയം വിദേശ യാത്രക്കൊരുങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. യൂറോപ്പടക്കമുള്ള പല വികസിത രാജ്യങ്ങളിലേക്കും യാത്രക്കായി വലിയ തുക തന്നെ കയ്യില്‍ കരുതേണ്ടിവരും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി കുറഞ്ഞ മുതല്‍ മുടക്കുള്ള രാജ്യങ്ങളിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്താല്‍ മതി. അതില്‍ തന്നെ ഇന്ത്യന്‍ രൂപയ്ക്ക് ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങള്‍ യാത്രക്കായി തെരഞ്ഞെടുത്താല്‍ കൂടുതല്‍ പണം ലാഭിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഇന്ത്യന്‍ രൂപക്ക് ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 രാജ്യങ്ങളുടെ പട്ടിക നമുക്കൊന്ന് പരിശോധിക്കാം.

  1. ഇന്തോനേഷ്യ
    ഏഷ്യന്‍ ദ്വീപ് രാജ്യമായ ഇന്തോനേഷ്യ തങ്ങളുടെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമാണ്. ബാലിയാണ് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍. മനോഹരങ്ങളായ ബീച്ചുകളും, തുരുത്തുകളും, ഫുഡ് സ്ട്രീറ്റുകളും ഇന്ത്യോനേഷ്യയെ യാത്രികരുടെ പ്രിയ നാടായി മാറ്റിയിരിക്കുന്നു. കറന്‍സി വിനിമയ നിരക്കില്‍ 1 ഇന്ത്യന്‍ രൂപ 180 ഇന്തോനേഷ്യന്‍ റൂപയ്ക്ക് സമമാണ്.
  2. വിയറ്റ്‌നാം
    ലിസ്റ്റില്‍ രണ്ടാമതുള്ളത് വിയറ്റ്‌നാമാണ്. 1 ഇന്ത്യന്‍ രൂപ കൊടുത്താല്‍ 285 വിയറ്റ്‌നാമീസ് ഡോങ് നിങ്ങള്‍ക്ക് ലഭിക്കും. നൈറ്റ് ടൂറിസത്തിനും, പൗരാണിക സംസ്‌കാരത്തിനും വൈവിദ്യമായ ഭക്ഷണങ്ങള്‍ക്കും പേരുകേട്ട നാടാണിവിടം.
  1. ശ്രീലങ്ക
    നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയാണ് ലിസ്റ്റില്‍ മൂന്നാമത്. ഇന്ത്യയുമായ സാംസ്‌കാരികമായി വലിയ ബന്ധമുള്ള ഇവിടം ഏഷ്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. 1 ഇന്ത്യന്‍ രൂപ 3.75 ശ്രീ ലങ്കന്‍ റുപ്പിക്ക് തുല്യമാണ്. അതുകൊണ്ട് തന്നെ ബഡ്ജറ്റിനകത്ത് ലങ്കയിലെ ചരിത്ര സ്മാരകങ്ങളും, ബീച്ചുകളും, ട്രക്കിങ് സ്‌പോട്ടുകളും സന്ദര്‍ശിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകളും ലഭ്യമാണ്.
  2. നേപ്പാള്‍
    ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യമാണ് നേപ്പാള്‍. 1 ഇന്ത്യന്‍ രൂപ കൊടുത്താല്‍ 1.6 നേപ്പാളീസ് റുപ്പീസ് നിങ്ങള്‍ക്ക് ലഭിക്കും. മൗണ്ട് എവറസ്റ്റ് കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി വണ്ടി കയറിക്കോളൂ.
  3. കമ്പോഡിയ
    1 ഇന്ത്യന്‍ രൂപക്ക് 50 കമ്പോഡിയന്‍ റേല്‍ ആണ് ലഭിക്കുന്നത്. അങ്കോര്‍ വാട്ട്, സ്‌റ്റോണ്‍ ടെമ്പിള്‍ അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും രാജ്യത്തെ പ്രധാനപ്പെട്ട മ്യൂസിയങ്ങളും കൊട്ടാരങ്ങളും കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
  4. ജപ്പാന്‍
    ടെക്‌നോളജിയുടെയും സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നാടാണ് ജപ്പാന്‍. കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കറങ്ങി വരാനുള്ള അവസരവും ജപ്പാന്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1 ഇന്ത്യന്‍ രൂപക്ക് 1.6 ജപ്പാനീസ് യെന്‍ നിങ്ങള്‍ക്ക് ലഭിക്കും.
  5. ഹങ്കറി
    1 ഇന്ത്യന്‍ രൂപ 4.1 ഹങ്കേറിയന്‍ ഫോറിന്റിന് തുല്യമാണ്. സമീപ കാലത്തായി ഹങ്കറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചതായാണ് കണക്ക്. തുര്‍ക്കി റോമന്‍ സംസ്‌കാരങ്ങളുടെ സമന്വയം ഹങ്കറിയില്‍ നമുക്ക് കാണാനാവും. പൗരാണിക കൊട്ടാരങ്ങള്‍ക്കും, കോട്ടകള്‍ക്കും പേരുകേട്ട നാടാണ് ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്.
  1. പരാഗ്വേ
    ഒരേ സമയം പ്രകൃതി സൗന്ദര്യത്തിന്റെയും ആധുനിക സിറ്റികളുടെയും നാടാണ് പരാഗ്വേ. നൈറ്റ് ലൈഫിന് പുറമെ നല്ലൊരു ഷോപ്പിങ് അനുഭവവും നിങ്ങള്‍ക്ക് പരാഗ്വേ നല്‍കും. 1 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ 87 പരാഗ്വന്‍ ഗുവാറാനിയാണ് പകരം ലഭിക്കുക.
  2. കോസ്‌റ്റോറിക്ക
    1 ഇന്ത്യന്‍ രൂപ= 6.5 കോസ്‌റ്റോറിക്കന്‍ കോലന്‍ എന്നതാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിനിമയ നിരക്ക്. കോസ്റ്റോറിക്കയുടെ തനത് കാടുകളും, വൈല്‍ഡ് ലൈഫും, അഗ്നിപര്‍വ്വതങ്ങളും, പ്രകൃതി സൗന്ദര്യവും യാത്രക്കാരെ പിടിച്ചുലക്കും.
  3. മംഗോളിയ
    ചെങ്കിസ്ഖാന്റെ സാമ്രാജ്യമായ മംഗോളിയയാണ് പട്ടികയില്‍ ഇടംപിടിച്ച പത്താമത്തെ രാജ്യം. വിശാലമായ സമതല പ്രദേശങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും പേരുകേട്ട രാജ്യമായ ഇവിടം അന്താരാഷ്ട്ര ടൂറിസ്റ്റ് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. 1 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ 42 മംഗോളിയന്‍ തുഗ്രിക്ക് ആണ് പകരം ലഭിക്കുക. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ രാജ്യം ചുറ്റിക്കാണാന്‍ നല്ലൊരു അവസരമാണ് മംഗോളിയ വാഗ്ദാനം ചെയ്യുന്നത്. നോമഡിക് ജീവിതവും ചരിത്ര സ്മാരകങ്ങളും ഗോത്ര പാരമ്പര്യവും നേരില്‍ കണ്ട് നല്ലൊരു അവധിക്കാലം ആസ്വദിക്കാന്‍ എന്തുകൊണ്ടും പറ്റിയ നാടാണ് മംഗോളിയ.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.