
റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഹ്രസ്വകാല ട്രാൻസിസ്റ്റ് വിസ അനുവദിക്കും. ട്രാൻസിറ്റ് യാത്രക്കാർക്കായാണ് ഹ്രസ്വകാല വിസകൾ പുറത്തിറക്കിയത്. വിമാന, കപ്പൽ, കര മാർഗം സഊദിയിലൂടെ കടന്നു പോകുന്ന സഞ്ചാരികൾക്കെല്ലാം ഇനി ഹ്രസ്വകാല വിസിറ്റ് വിസ കരസ്ഥമാക്കി സഊദിയിൽ ഇറങ്ങാനാകും. ഇത്തരം ആളുകൾക്ക് രണ്ടു ദിവസത്തേക്കും നാല് ദിവസത്തേക്കുമായുള്ള 48 മണിക്കൂർ 96 മണിക്കൂർ കാലാവധിയുള്ള വിസിറ്റ് വിസകളാണ് അനുവദിക്കുക.
വിസിറ്റ്, ഹജ്, ട്രാൻസിറ്റ് വിസാ ഘടനാ ഷെഡ്യൂളിൽ ഭേദഗതി വരുത്തി ഹ്രസ്വകാല വിസിറ്റ് വിസകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിസാ ഘടനാ ഷെഡ്യൂളിൽ വരുത്തിയ ഭേദഗതി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പരസ്യപ്പെടുത്തി. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്.