തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജെൻഡറായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം എൽ പി എസിന് സമീപം സഞ്ചു സാംസനെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡറെ കോടതി ശിക്ഷിക്കുന്നത്.
2016 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയും പിന്നീട് തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയുമായിരുന്നു.
വീണ്ടും പീഡനത്തിനായി പ്രതി ഫോണിലൂടെ കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി ഫോൺ ബ്ലോക്ക് ചെയപ്പോൾ പ്രതി ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ മെസേജുകൾ അയച്ചു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട മാതാവ് മെസഞ്ചർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ മാതാവ് തമ്പാനൂർ പൊലിസിനെ വിവരം അറിക്കുകയായിരുന്നു. പൊലിസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂർ വരുത്തി അറസ്റ്റ് ചെയ്തു.
സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമൺ ആയി മാറിയിരുന്നു. സംഭവ സമയത്തും ട്രാൻസ്‌ജെൻഡറായിരുന്നെന്നും ഷെഫിൻ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പൊലിസ് നടത്തിയിരുന്നു.
Comments are closed for this post.