മംഗളുരു: മണ്ണിടിഞ്ഞ് രണ്ടു ദിവസമായി ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട കൊങ്കണ്‍ പാതയില്‍ ഗതാഗതം പുന: സ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (02978) കൊങ്കണ്‍ വഴി കടത്തിവിട്ടു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഗതാഗതം തടസ്സപ്പെട്ടത്.
മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിനു സമീപമാണ് മണ്ണിടിഞ്ഞത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായിരുന്നു. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിക്കും തകരാറ് സംഭവിച്ചിരുന്നു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പാതയിലെ മണ്ണ് പൂര്‍ണ്ണമായും നീക്കി. പാളത്തിലെ അറ്റകുറ്റ പണിയും വൈദ്യുത ലൈനിന്റെയും, കേബിളിന്റെയും കേടുപാടുകളും തീര്‍ത്ത് പുലര്‍ച്ചയോടെ ആദ്യം എഞ്ചിനും പിന്നീട് വേഗം കുറച്ച് ചരക്ക് വണ്ടിയും കടത്തി വിട്ടു. അതിന് ശേഷമാണ് രാവിലെ മരുസാഗര്‍ എക്‌സ്പ്രസ് കടത്തിവിട്ടത്.
Comments are closed for this post.