2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

28 ട്രെയിനുകള്‍ കൂടി റദ്ദാക്കി, 45 എണ്ണം വഴി തിരിച്ചു വിട്ടു; ആകെ റദ്ദാക്കിയത് 85 ട്രെയിനുകള്‍

28 ട്രെയിനുകള്‍ കൂടി റദ്ദാക്കി, 45 എണ്ണം വഴി തിരിച്ചു വിട്ടു; ആകെ റദ്ദാക്കിയത് 85 ട്രെയിനുകള്‍

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി 28 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പുറമേയാണിത്. ഇതോടെ റെയില്‍വെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85 ആയി. 45 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. കേരളത്തില്‍ നിന്നും തിരുവനന്തപുരം ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ട ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.

യുദ്ധകാല അടിസ്ഥാനത്തില്‍ പാളങ്ങള്‍ നേരെയാക്കാനാണ് റെയില്‍വെയുടെ ശ്രമം. ഇതിനായി ആയിരത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭുവനേശ്വറില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നവര്‍ക്കും ചെന്നൈയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുന്ന അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.