2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒഡിഷയില്‍ ട്രെയിന്‍ അപകടം; അന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 350 പേര്‍ക്ക് പരുക്ക്

ഒഡിഷയില്‍ ട്രെയിന്‍ അപകടം; 50 മരണം, 350 ലേറെ പേര്‍ക്ക് പരുക്ക്

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു:

ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 350 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോറോമണ്ടേല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് കോറോമണ്ടേല്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റുകയായിരുന്നു.അന്‍പത് പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ ദേശീയ ദ്രുതകര്‍മസേനയും റെയില്‍വെ അധികൃതരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതുവരെ മുന്നൂറോളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റെയില്‍വേയുടെ ഔദ്യോഗിക കണക്ക്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും പശ്ചിമബംഗാള്‍ സ്വദേശികളാണ്.

മരണസംഖ്യ കൂടാനിടയുണ്ട്. അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദു:ഖം രേഖപ്പെടുത്തി. വിശാഖപട്ടണം, ചെന്നൈ, ശ്രീകാകുളം റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ് ലൈന്‍ തുറന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബോഗികളില്‍ നിന്ന് ഇപ്പോഴും യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 15 ബോഗികളാണ് പാളം തെറ്റിയത്. ഇതിലേക്ക് യശന്ത്പൂര്‍ എക്‌സ്പ്രസും വന്നിടിക്കുകയായിരുന്നു. ബഹനാഗ റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. ഷാലിമാര്‍ ചെന്നൈ കോറോമണ്ടേല്‍ എക്‌സ്പ്രസിന്റെ (12841) എട്ട് ബോഗികള്‍ കൂട്ടിയിടിയില്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.