കോഴിക്കോട്: അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ഥി ട്രെയ്ന്‍ തട്ടി മരിച്ചു. ഒഞ്ചിയം കെ.വി ഹൗസില്‍ അനൂപ് ആനന്ദിന്റെ (സബ് എഡിറ്റര്‍ മാധ്യമം കോഴിക്കോട്) ധന്യയുടെയും മകന്‍ ആനന്ദാണ് മരിച്ചത്.
പതിനൊന്നു വയസായിരുന്നു. പന്തലായനി. ബി.ഇ.എം. സ്‌കുള്‍ വിദ്യാര്‍ഥിയാണ് ആനന്ദ്.’ ഇതെ സ്‌കൂളിലെ തന്നെ ടീച്ചറാണ് അമ്മ ധന്യ.
ഇന്ന് വൈകീട്ട് 4 മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം. കുട നിവര്‍ത്തി പോകുമ്പോള്‍ ട്രെയിനിന്റെ കാറ്റില്‍ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ആരോമല്‍, കൊയിലാണ്ടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആനന്ദും കുടുംബവും.
Comments are closed for this post.