2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി മരണപ്പെട്ടു

    റിയാദ്: സഊദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി ട്രക്ക് ഡ്രൈവർ മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് ആണ് മരണപ്പെട്ടത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അൽഹാന എന്ന സ്ഥലത്താണ് അപകടം നടന്നത്. റോഡ് ഡിവൈഡർ തകർത്തു ലോറി ഗർത്ഥത്തിലേക്ക് മറിയുകയായിരുന്നു.

    അൽബാഹയിലെ അൽ വജ്ന കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

   സംഭവ സ്ഥലത്തേക്ക് സുഹൃത്തുക്കളും നാട്ടുകാരും എത്താനുള്ള ശ്രമത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.