2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റോഡ് ടാറിങ്; തിരുവനന്തപുരം നഗരത്തില്‍ ഡിസംബര്‍ 3 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം നഗരത്തില്‍ ഡിസംബര്‍ 3 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ടാറിങ് നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് വഴുതയ്ക്കാട് ജംഗ്ഷന്‍ മുതല്‍ ജഗതി വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. ഡിസംബര്‍ മൂന്ന് വരെയാണ് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചത്.

പൂജപ്പുര നിന്നും വഴുതയ്ക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാവുന്നതാണ്. എന്നാല്‍ വഴുതയ്ക്കാട് നിന്നും ജഗതി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴുതയ്ക്കാട്ഇടപ്പഴിഞ്ഞിജഗതി വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കരമനസോമന്‍ നഗര്‍ റോഡില്‍ കരമന ജങ്ഷന്‍ മുതല്‍ സോമന്‍ നഗര്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കരമനയില്‍ നിന്നും സോമന്‍ നഗര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍, കരമനതളിയില്‍കാലടി റോഡ് വഴി പോകണമെന്ന് അറിയിപ്പില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.