2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദോഹ എക്‌സ്‌പോ 2023ന് മാറ്റ് കൂട്ടാൻ പ്രത്യേക ലോഗോയുള്ള നമ്പർ പ്ലേറ്റുകളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ദോഹ:ദോഹ എക്‌സ്‌പോ 2023ന് മാറ്റ് കൂട്ടാൻ പ്രത്യേക ലോഗോയുള്ള നമ്പർ പ്ലേറ്റുകളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്.2023 ദോഹ ലോഗോയുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ കഴി‍ഞ്ഞ ദിവസം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കി. എക്‌സ്‌പോ 2023 ദോഹ ലോഗോ പതിച്ച ലൈസൻസ് പ്ലേറ്റുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. നവംബർ 16 മുതൽ നമ്പർ പ്ലേറ്റുകൾ അനുവദിച്ചു നൽകി തുടങ്ങി. എന്നാൽ ചില മാർഗ നിർദേശം പാലിച്ചായിരിക്കും നമ്പർ പ്ലേറ്റുകൾ നൽക്കുക.

നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ താത്പര്യമുള്ള വാഹനങ്ങൾ നിശ്ചിത ഫീസ് അടച്ച് ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കാം. താൽപര്യമുള്ള വാഹനമുടമകൾക്ക് പുതിയ ലൈസൻസ് പ്ലേറ്റ് ഇത്തരത്തിൽ എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കും. ആദ്യ തവണ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ ആർക്കും നിർബന്ധമല്ല. ലോഗോ പതിച്ച ലൈസൻസ് പ്ലേറ്റുകൾ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ലോഗോ വ്യാജമായി നിർമ്മിക്കുന്നതും കാറുകളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധവും കുറ്റകരവുമാണ്. ഇത്തരം പ്രവർത്തികൾ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലോഗോ വ്യാജമായി നിർമിക്കുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യാജമായി നമ്പർ പ്ലേറ്റുകൾ നിർമ്മിക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.