2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാം; കരുത്തുറ്റ എഞ്ചിന്‍, പുത്തന്‍ എസ്.യു.വിയുമായി ടൊയോട്ട

ഇന്ത്യയില്‍ മികച്ച വില്‍പ്പന നടത്തുന്ന കാറുകളുടെ പട്ടികയില്‍ ടൊയോട്ട എന്ന പേര് ഉണ്ടാകാതിരിക്കില്ല. ഇന്ത്യന്‍ മാര്‍ക്കറ്റിന് ചിരപരിചിതമായ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് പുതിയ പ്ലാന്റ് സ്ഥാപിക്കാനായി തയ്യാറെടുക്കുകയാണ്. കര്‍ണാടകയിലെ ബിദാദിയിലാണ് കമ്പനി തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് തുറക്കുന്നത്. ഇതിനൊപ്പം തന്നെ കമ്പനി പുത്തനൊരു എസ്.യു.വിന്റെ പണിപ്പുരയിലാണ് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. കൊറോള ക്രോസ് എന്ന കമ്പനിയുടെ തന്നെ വാഹനത്തിന്റെ ഒരു സെവന്‍ സീറ്റര്‍ വേര്‍ഷനായിരിക്കും ടൊയോട്ടയുടെ പുതിയ എസ്.യു.വി എന്നാണ് റിപ്പോര്‍ട്ടുകള്‍.

1.8ലിറ്റര്‍, 2.0ലിറ്റര്‍ പെട്രോള്‍ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം 1.8ലിറ്റര്‍, 2.0ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ വിദേശ വിപണികളില്‍ കൊറോള ക്രോസ് വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതിയ സെവന്‍ സിറ്റര്‍ കാറിലും ഇതിന് സമാനമായ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.ടൊയോട്ടയുടെ മോഡല്‍ നിരയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും ഇടയിലായിരിക്കും 7 സീറ്റര്‍ കൊറോള ക്രോസ് സ്ഥാനം പിടിക്കുക.

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ എന്നീ മോഡലുകളുമായിട്ടായിരിക്കും മത്സരം.പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ കമ്പനി തങ്ങളുടെ സെവന്‍ സീറ്റര്‍ വാഹനത്തെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്.

Content Highlights:Toyota To Launch Two 7 Seater SUVs In India Details


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.