ഇലക്ട്രിക്ക് കാറുകളുടെ മാര്‍ക്കറ്റില്‍ പുതുമയാര്‍ന്ന പല കണ്ടെത്തലുകളും ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വിധം കാറുകള്‍ പുറത്തിറക്കുക എന്നതാണ് ഇ.വി കാറുകള്‍ നിര്‍മ്മിക്കുന്ന വാഹന നിര്‍മ്മാതാക്കളുടെയെല്ലാം പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ ചെറിയ ചിലവില്‍ കാര്യക്ഷമമായ വാഹനം പുറത്തിറക്കാനുളള പദ്ധതികളുമായി ടൊയോട്ട മുന്‍പോട്ട് പോകുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ടൊയോട്ടയുടെ നെക്‌സ്റ്റ് ജെന്‍ ഇവികളായിരിക്കും ഈ വാഹനങ്ങള്‍. ഇക്കൂട്ടത്തിലെ ആദ്യ വാഹനം 2026ല്‍ പുറത്തിറങ്ങുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഒറ്റചാര്‍ജില്‍ 800 കിലോമീറ്റര്‍ ദൂരത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കും.2027 മുതല്‍ 2028 വരെയുള്ള കാലയളവില്‍ ആയിരം കിലോമീറ്റര്‍ റേഞ്ചുളള പാറ്ററി പെര്‍ഫോമന്‍സുള്ള വാഹനങ്ങള്‍ ടൊയോട്ട വിപണിയിലേക്കെത്തിക്കും.
ടൊയോട്ടയുടെ ന്യൂജെന്‍ ഇവികള്‍ കൂടുതല്‍ എയറോഡൈനാമിക്കും, ഭാരം കുറഞ്ഞതുമായിരിക്കും. മെച്ചപ്പെട്ട എയറോഡൈനാമിക്‌സ് വാഗ്ദാനം ചെയ്യുന്നതിന്, ടൊയോട്ട ബാറ്ററികളുടെ ഉയരം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവില്‍, 150 mm ഉയരമുള്ള ബാറ്ററിയാണ് bZ4X ന് ഉള്ളത്. ടൊയോട്ടയുടെ വരും തലമുറ ഇവികള്‍ക്കൊപ്പം ബാറ്ററിയുടെ ഹൈറ്റ് 120 mm ആയി കുറയും. ഭാവിയില്‍ ഒരുതവണ ചാര്‍ജ് ചെയ്യുമ്പോള്‍ 1200 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനം പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വെറും പത്ത് മിനിട്ടുകള്‍ കൊണ്ട് തന്നെ 80 ശതമാനം വരെ ഇത്തരം ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം ടൊയോട്ടയെ കൂടാതെ വാഹന നിര്‍മ്മാതാക്കളിലെ മറ്റ് അതികായരും ഇ.വി കാറുകളില്‍ ശ്രദ്ധേയമായ പല പരീക്ഷണങ്ങളും നടത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights:toyota develops solid state batteries for next gen evs targets 1000 km range
Comments are closed for this post.