2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന ടൂറി​സ്റ്റ് ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ബഹ്റെെൻ

ബഹ്റെെൻ: രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ടൂറിസ്റ്റ് ഓപറേറ്റർമാർ ലംഘിക്കുകയാണെങ്കിൽ കടുത്ത നിയമ നടപടി നേരിടേണ്ടി വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ കാറ്റഗറി തരംതാഴ്ത്തുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്. അല്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.

കൂടാതെ സ്ഥാപനത്തിന്റെ ഉടമകൾക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാർ പിഴയും ചുമത്തും. ബഹ്റെെൻ ഇതുമായി ബന്ധപ്പെടുത്തി പുതിയ നിയമത്തിൽ ഭേദഗതി വരുത്തി. ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകളാണ് ബഹ്റെെൻ ഭേദ​ഗതി ചെയ്തിരിക്കുന്നത്. ഹമദ് രാജാവാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് രാജാവ് നിയമം ഭേദഗതി ചെയ്ത ഉത്തരവിൽ ഒപ്പുവെച്ചത്.

പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആണ് നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിക്ക് ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാം. പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ പരാതി നൽകാൻ സാധിക്കും. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ശിക്ഷ വിധിക്കാം.

   

ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പായിരിക്കും നൽകുക. സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നു മാസത്തിൽ കൂടാതെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും. സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പടെയുള്ള നടപടിയിലേക്ക് എത്തും. നിയമ ലംഘനത്തിന്റെ കാരണങ്ങൾ തിരുത്തുന്നതുവരെ പ്രതിദിനം 100 റിയാൽ പിഴ ഈടാക്കും.
തീരുമാനം പുറപ്പെടുവിച്ച ദിവസം മുതൽ മൂന്ന് വർഷത്തിനുള്ളിൽ അതേ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പ്രതി ദിനം 200 ദീനാർ എന്ന തോതിൽ പിഴ ഈടാക്കാം. . മൊത്തം പിഴ 20,000 ദീനാറിൽ കവിയാൻ പാടില്ലെന്നാണ് ഭേദഗതിയിൽ പറയുന്നത്.

Content Highlights: Tourist operators violate Bahrain Travel Restrictions rules regulations tough Punishment Baharin rules regulation tourism penalty imprisonment period exceeding months fine


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.