
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ചു. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. 26 വയസുകാരിയായ ഷാഹിന കണ്ണൂര്‍ ചേലേരി സ്വദേശിനായണ്. പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്. ഷഹാന കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുകയായിരുന്നു.