2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നിന്നും ഡാന്‍സ് ചെയ്തും ബസ് ഓടിച്ചു; അപകടമുണ്ടാക്കിയ ഡ്രൈവര്‍ ജോമോന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോജോ പത്രോസ് അപകടകരമാം വിധത്തില്‍ നേരത്തെയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നറ്റുനിന്നും ഡാന്‍സ് ചെയ്തും വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മറ്റൊരു വിനോദയാത്ര സംഘത്തിനൊപ്പം പോകുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്തുവെച്ച് ചവറ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് മറിയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.