2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊവിഡ്-19: കുവൈത്തില്‍ രോഗബാധിതര്‍ 5,804

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 526 പേര്‍ക്ക്
  • 195 പേരും ഇന്ത്യക്കാര്‍

 

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് 526 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈത്തിലെ വൈറസ് ബാധിതരുടെ എണ്ണം 5,804 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 520 പേര്‍ക്കും മുമ്പ് രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കി ആറു പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്നും ആരോഗ്യ മന്ത്രായം അറിയിച്ചു.

രോഗികളുടെ എണ്ണം; രാജ്യം തിരിച്ചുള്ള കണക്ക്

  • ഇന്ത്യന്‍ സ്വദേശികള്‍: 195
  • കുവൈത്ത് പൗരന്മാര്‍: 80
  • ബംഗ്ലാദേശ് പൗരന്മാര്‍: 76
  • ഈജിപ്ത് സ്വദേശികള്‍: 66

അതേസമയം ഇന്ന് മാത്രം രാജ്യത്ത് 85 പേര്‍ രോഗമുക്തരായി. ഇതോടെ മൊത്തം രോഗമുക്തരായവരുടെ എണ്ണം 2032 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News