ദുബായ്: ഒരു യാത്ര പോകുമ്പോൾ വാഹനങ്ങളിൽ പലതും മറന്നുവെക്കുന്ന പതിവ് പലർക്കും ഉണ്ട്. പലപ്പോഴും ചെറിയ ചെറിയ വസ്തുക്കളാണ് നാം മറന്നു വെക്കാറുള്ളത്. ചാവി, പഴ്സ്, കുട, ഐഡി കാർഡ് അങ്ങനെ പലതും നാം മറന്നുവെക്കാറുണ്ട്. എന്നാൽ ദുബായിൽ അങ്ങനെ അല്ല. മറന്നുവെക്കാറുള്ള വസ്തുക്കളുടെ ലിസ്റ്റ് കേട്ടാൽ നമ്മൾ ഞെട്ടും. ആളുകൾ മറന്നുവെക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ പ്രമുഖ ബ്രാൻഡ് കാർട്ടിയർ ബോക്സ് മുതൽ ഗിറ്റാർ വരെ ഉണ്ട്.
പ്രമുഖ ഓൺലൈൻ ടാക്സിയായ ഊബർ പുറത്തുവിട്ട തങ്ങളുടെ ടാക്സിയിൽ മറന്നു വെക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് ‘വലിയ’ വസ്തുക്കൾ ഉള്ളത്. ഊബറിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സൂചിക (Lost and Found Index) പ്രകാരം ലോകത്തിലെ ഈ വർഷത്തെ ‘മറവിയുടെ നഗരങ്ങളിൽ’ (forgetful cities) ഒന്നാം സ്ഥാനത്താണ് ദുബായ്.
ഊബറിന്റെ ലോഡ് കൂടി കൊണ്ടുപോകുന്ന ടാക്സിയിൽ മറന്നുവെച്ച ഏറ്റവും വലിയ വസ്തുവാണ് സ്‌കൂട്ടർ ! വെറുതെയല്ല ദുബായ് മറന്നു വെക്കുന്നവരുടെ നഗരമായി മാറിയത് എന്ന് ഉറപ്പിക്കാം. ഗിറ്റാറിനും സ്‌കൂട്ടറിനും പുറമെ, ഏറ്റവും പ്രധാനപ്പെട്ട ‘മറന്നുപോയ’ വസ്തുവാണ് സൂപ്പർ മാരിയോ കവറിൽ പൊതിഞ്ഞുവെച്ച നിന്റെൻഡോ ഗെയിം സ്വിച്ച്. ഒരു മില്യൺ ദിർഹം വരെ മറന്നുവെച്ചവരുമുണ്ട്.
എന്നാൽ, ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുമ്പ് പുറത്തുവിട്ട മറന്നുപോയ ഇനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആണ് നമ്മൾ ശരിക്കും ഞെട്ടുക. മറന്നുവെച്ചത് എന്താണെന്ന് അറിയാമോ – ഒരു കുഞ്ഞ്. യാത്രക്കാരായ ദമ്പതികൾ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നവജാത ശിശുവിനെ ഇവർ മറന്നുവെക്കുകയായിരുന്നു. 2017 ലായിരുന്നു ഈ സംഭവം ഉണ്ടായത്. വൈകാതെ ഇവർക്ക് ഈ കുഞ്ഞിനെ തിരിച്ചു കിട്ടിയിരുന്നു.
ഊബറിന്റെ ഇൻഡക്സ് പ്രകാരം ദുബായിൽ സാധാരണയായി മറന്നുപോകുന്ന 10 ഇനങ്ങൾ ഇവയാണ്
ഏറ്റവും കൂടുതൽ വസ്തുക്കൾ മറന്നുവെച്ച തീയതികൾ
ദിവസത്തിലെ മറക്കുന്ന സമയങ്ങൾ
മറന്നുപോയ അപൂർവ ഇനങ്ങൾ
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദുബായ് മറന്നു വെക്കുന്ന നഗരം മാത്രമല്ല മറന്നുപോയ വസ്തുക്കൾ കണ്ടെടുക്കുന്ന നഗരം കൂടിയാണ്. കുറ്റകൃത്യ നിരക്ക് വളരെ കുറവുള്ള നഗരമായതിനാൽ തന്നെ മറന്നുവെച്ച വസ്തുക്കൾ എല്ലാം തന്നെ വീണ്ടെടുക്കാനും എളുപ്പത്തിൽ സാധിക്കുമെന്നതാണ് ദുബായിയുടെ പ്രത്യേകത.
Comments are closed for this post.