2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഭാവി നോക്കി പഠിക്കാം’, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മൂന്ന് മേഖലകളില്‍ വരാന്‍ പോകുന്നത് വമ്പന്‍ തൊഴില്‍ അവസരങ്ങള്‍; റിപ്പോര്‍ട്ട്

‘ഭാവി നോക്കി പഠിക്കാം’, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മൂന്ന് മേഖലകളില്‍ വരാന്‍ പോകുന്നത് വമ്പന്‍ തൊഴില്‍ അവസരങ്ങള്‍; റിപ്പോര്‍ട്ട്

വിദേശത്തടക്കം ഉപരിപഠന സാധ്യതകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിന്ന്. പല വിദ്യാര്‍ഥികളും മെച്ചപ്പെട്ട തൊഴിലും പഠന സാധ്യതകളും തേടി വിമാനം കയറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്ന് വലിയ രീതിയിലുള്ള കുടിയേറ്റമാണ് വിദേശ രാജ്യങ്ങളിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ് പലരെയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

വരും നാളുകളില്‍ ആഗോള ജോബ് മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളിലെ ജോലി സാധ്യത മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം ഇന്ന് നമ്മള്‍ പഠനം തെരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ താല്‍പര്യത്തിനും കരിയര്‍ സാധ്യതകളും മുന്‍നിര്‍ത്തി പഠനം നടത്തിയാല്‍ മാത്രമേ മെച്ചപ്പെട്ട ഭാവി കരസ്ഥമാക്കാന്‍ നിങ്ങള്‍ക്കാകൂ. അത്തരത്തില്‍ സമീപ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകള്‍ തുറന്നുവെക്കുന്ന മേഖലകളെ കുറിച്ച് എജ്യുഗ്രാഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ചുവടെ,

ഡാറ്റ സയന്‍സ്, ടെക്‌നോളജി ആന്റ് ഐ.ടി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ മേഖലകളില്‍ പഠനം നടത്തുന്നവര്‍ക്കാണ് വരും നാളുകളില്‍ വമ്പന്‍ അവസങ്ങളുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത മൂന്ന് വര്‍ഷത്തനുള്ളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയും ശമ്പളവും ലഭിക്കുന്ന തൊഴില്‍ മേഖലകളായി ഈ മൂന്ന് ജോലികള്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്.

ഡാറ്റ സയന്‍സ്
ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയാണ് ടെക്. മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികളും ടെക് മേഖലയില്‍ നിന്നാണ്. എജ്യുഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സയന്‍സ് മേഖലകളില്‍ വലിയ സാധ്യതകളാണ് വരാന്‍ പോകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖല, ഫിനാന്‍സ്, ഓണ്‍ലൈന്‍ ഷോപ്പിങ്, എന്നീ മേഖലകളില്‍ ഡാറ്റ സയന്റിസ്റ്റുകള്‍ക്ക് വമ്പന്‍ അവസരമാണ് വരുന്നത്.

പ്രോഗ്രാമിങ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളിലെല്ലാം വലിയ സാധ്യതകളാണ് വരാനിരിക്കുന്നത്. ശമ്പളത്തിന്റെ കാര്യത്തിലും തൊഴിലിടങ്ങളുടെ കാര്യത്തിലും ആനുകൂല്യങ്ങളിലും ഡാറ്റ സയന്റിസ്റ്റുകള്‍ക്ക് ഇനി സുവര്‍ണ കാലമാണെന്ന് എജ്യുഗ്രാഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഐ.ടി
നേരത്തെ പറഞ്ഞത് പോലെ തന്നെ ടെക്-ഐടി കോഴ്‌സുകള്‍ക്ക് എല്ലാ കാലത്തും വമ്പന്‍ ഡിമാന്റാണ്. റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന മൂന്ന് വര്‍ഷത്തിലും ടെക് മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ കൂടുകയല്ലാതെ കുറയില്ല. ടെക്‌നോളജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നീ മേഖലകളില്‍ വൈദഗ്ദ്യമുള്ള തൊഴിലാളികളെ ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കോവിഡ് മഹാമാരിയും മറ്റ് പ്രതിസന്ധികളും ഐ.ടി മേഖലയില്‍ വമ്പിച്ച വളര്‍ച്ചക്ക് കാരണമായതായാണ് കണക്ക് കൂട്ടല്‍.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
ബിസിനസ് മേഖല ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതിലൂടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളും ഉയര്‍ന്നതയാണ് എജ്യുഗ്രാഫ് പറയുന്നത്. എസ്.ഇ.ഒ, സോഷ്യല്‍ മീഡിയ, ഇ-മെയില്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് ക്രിയേഷന്‍, ഡാറ്റ അനലിറ്റ്ക്‌സ്, എന്നീ മേഖലകളിലാണ് സാധ്യതയേറുന്നത്.

മേഡേണ്‍ ബിസിനസിന്റെ സാധ്യതകള്‍ ഉയര്‍ന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ വമ്പിച്ച സാധ്യതകള്‍ തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ശമ്പളത്തിലൊരു ജോലിയാണ് ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സുകള്‍ക്ക് ചേര്‍ന്നോളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.