മോസ്‌കോ: റഷ്യയുടെ കൊവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ഒരു ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍. റഷ്യയുടെ കോവിഡ് 19 വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ചെടുത്ത ടീമിന്റെ ഭാഗമായിരുന്ന ആന്ദ്രെയ് ബോട്ടികോവ് (47) ആണ് മരിച്ചത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് 29കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കത്തിനു ശേഷം ഇയാള്‍ ബോട്ടികോവിനെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഇയാള്‍ സ്ഥലം വിട്ടു. തൊട്ടുപിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്.
Comments are closed for this post.