2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാറുന്ന കാലത്തോടൊപ്പം മാറുന്ന സാധ്യതകളും; മെറ്റീരിയല്‍ കോഴ്‌സുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് സ്ഥാപനങ്ങള്‍ ഇവയാണ്

മാറുന്ന കാലത്തോടൊപ്പം മാറുന്ന സാധ്യതകളും; മെറ്റീരിയല്‍ കോഴ്‌സുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് സ്ഥാപനങ്ങള്‍ ഇവയാണ്

കോവിഡ് കാലത്തിന് ശേഷം ലോകം മുഴുവന്‍ ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ ടെക് മേഖലകളില്‍ വമ്പിച്ച പുരോഗതിയുണ്ടായിട്ടുണ്ട്. ടെക് കോഴ്‌സുകളും, ജോലികളും ഇന്ന് ഹൈ ഡിമാന്റ് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ടെക്‌നോളജിയുടെ അനുദിനം വ്യാപിക്കുന്നത് കൊണ്ട് തന്നെ വരും നാളുകളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാഠ്യ വിഷയങ്ങളായി മെറ്റീരിയല്‍ സയന്‍സ് മാറിയിട്ടുണ്ട്.

അമേരിക്ക, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഇത്തരം ടെക് സംബന്ധമായ കോഴ്‌സുകള്‍ക്ക് വമ്പന്‍ ഡിമാന്റാണ്. ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ഥികളാണ് ഇവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായെത്തുന്നത്.

   

മെറ്റീരിയല്‍ സയന്‍സ് മേഖലയില്‍ ഏറ്റവും മികച്ച അഞ്ച യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടാം.

  1. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- യു.എസ്.എ
    അമേരിക്കയിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറ്റവും കൂടുതല്‍ സഹായിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എം.ഐ.ടി. നൂനതന ടെക് ആശയങ്ങളും, ലോകത്തിലെ തന്നെ മികച്ച കമ്പനികളും എല്ലാം എം.ഐ.ടി വിദ്യാര്‍ഥികളുടെ സമ്പാദ്യമാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായാണ് എം.ഐ.ടി പരിഗണിക്കപ്പെടുന്നത്. ഗവേഷണം, പഠനം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി എം.ഐ.ടിയെ പരിഗണിക്കാം.

2 സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി- യു.എസ്.എ
യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയറിങ്, ടെക് കോളജുകളിലൊന്നാണ് സ്റ്റാന്‍ഫോര്‍ഡ്.

പുതിയ യു.ജി കരിക്കുലം പ്രകാരം നാനോ മെറ്റീരിയല്‍ സയന്‍സ്, ടെക്‌നോളജി കോഴ്‌സുകളും സ്റ്റാന്‍ഫോര്‍ഡ് മുന്നോട്ട് വെക്കുന്നുണ്ട്.

3. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി- യു.എസ്.എ
ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഹാര്‍വാര്‍ഡ് ഇപ്പോള്‍ മെറ്റീരിയല്‍ സയന്‍സ്, ടെക്, എഞ്ചിനീയറിങ് പ്രോഗ്രാമുകള്‍ക്കും പ്രശസ്തമാണ്. ഡൈനാമിക്‌സ്, മെറ്റീരിയല്‍സ്, തെര്‍മോ ഡൈനാമിക്‌സ്, മെക്കാനിക്കല്‍ എഞ്ചനീയറിങ് വിഷയങ്ങളില്‍ മികച്ച ഗവേഷണ സാധ്യതകളും സ്ഥാപനം മുന്നോട്ട് വെക്കുന്നുണ്ട്.

4. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- യു.എസ്.എ
അമേരിക്കയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലാമത്തെ സ്ഥാപനമാണിത്. യു.എസിലെ തന്നെ ഏറ്റവും മികച്ച റേറ്റിങ് ഉള്ളതും, ബൃഹത്തായതുമായ മെറ്റീരിയല്‍ സയന്‍സ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണിത്.

5. സിന്‍ഹുവ യൂണിവേഴ്‌സിറ്റി- ചൈന
പട്ടികയില്‍ ഇടംപിടിച്ച ഏക യു.എസ് ഇതര യൂണിവേഴ്‌സിറ്റിയാണ് സിന്‍ഹുവ യൂണിവേഴ്‌സിറ്റി. ഐ.എസ്.ഐ റാങ്കിങ്ങില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ലോകത്തിലെ തന്നെ മികച്ച ടെക് യൂണിവേഴ്‌സിറ്റികളില്‍ ഇടംപിടക്കുന്ന സ്ഥാപനം നിലവില്‍ ചൈനയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും ഒന്നാമതുണ്ട്.

യു.എസ് ന്യൂസ് റാങ്കിങ്ങിലും, ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിലും മെറ്റീരിയല്‍ സയന്‍സ് വിഷയങ്ങളില്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി സിന്‍ഹുവ യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.