2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജമ്മു കശ്മിര്‍ ജയില്‍ ഡി.ജി.പി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹായി ഒളിവില്‍

ശ്രീനഗര്‍: ജമ്മു കശ്മിര്‍ ജയില്‍ ഡി.ജി.പി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ജമ്മുവിലെ വസതിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ശാഖയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്‌സ് (പി.എ.എഫ്.എഫ്.) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

അതേസമയം, ഹേമന്ത് കുമാറിന്റെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. കശ്മീരിലെ റംബാന്‍ ജില്ലക്കാരനായ യാസിറാണ് ഒളിവില്‍ പോയത്.

   

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസ പര്യടനത്തിനായി ജമ്മുവില്‍ എത്തിയ ദിവസമാണ് കൊലപാതകം നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഊര്‍ജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രണ്ടു മാസം മുന്‍പാണ് അദ്ദേഹം ജയില്‍ മേധാവി ആയി ചുമതല ഏറ്റത്.

സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഹേമന്ത് കുമാര്‍ ലോഹ്യ സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.