2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് ഏതെന്നറിയാമോ? പട്ടിക പുറത്ത്; കേരളത്തിനും നേട്ടം

രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് ഏതെന്നറിയാമോ? പട്ടിക പുറത്ത്; കേരളത്തിനും നേട്ടം

ഇന്ത്യയിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജുകളുടെ പട്ടിക പുറത്ത്. ഐ.ഐ.ആര്‍.എഫ് റാങ്കിങ് പുറത്തുവിട്ട ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് ഐ.ഐ.ടി ബോംബെയാണ്. ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി മദ്രാസ്, എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഇത്തവണ ആദ്യ പതിനഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലിസ്റ്റിലെ 20 സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജുകളില്‍ മൂന്നെണ്ണവും ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഐ.ഐ.ടികളും ലിസ്റ്റിലുണ്ട്.

ആദ്യ ഇരുപത് സ്ഥാനങ്ങള്‍

  1. ഐ.ഐ.ടി ബോംബെ
  2. ഐ.ഐ.ടി ഡല്‍ഹി
  3. ഐ.ഐ.ടി മദ്രാസ്
  4. ഐ.ഐ.ടി ഖോരഗ്പൂര്‍
  5. ഐ.ഐ.ടി ഗുവാഹത്തി
  6. ഐ.ഐ.ടി കാണ്‍പൂര്‍
  7. ഐ.ഐ.ടി റൂര്‍ക്ക്
  8. ഐ.ഐ.ടി ബി.എച്.യു വാരണാസി
  9. ഐ.ഐ.ടി ഹൈദരാബാദ്
  10. ഐ.സി.ടി മുംബൈ
  11. ഐ.ഐ.ടി ഇന്‍ഡോര്‍
  12. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം
  13. എച്.ബി.ടി.യു കാണ്‍പൂര്‍
  14. ഐ.ഐ.ടി റോപാര്‍
  15. നേതാജി സുബാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ന്യൂഡല്‍ഹി
  16. അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ
  17. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ് അഹമ്മദാബാദ്
  18. ഐ.ഐ.ടി മന്‍ഡി
  19. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിങ് കൊല്‍ക്കത്ത
  20. സി.ഒ.ഇ.പി കോളജ് ഓഫ് എഞ്ചിനീയറിങ് പൂനെ

ഇതോടൊപ്പം ഇന്ത്യയിലെ എഞ്ചിനീയറിങ് കോളജുകളില്‍ ജോലി സാധ്യതയുടെ അടിസ്ഥാനത്തില്‍ മറ്റൊരു പട്ടികയും പുറത്ത് വന്നിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥികളില്‍ ജോലി ലഭിച്ചവരുടെ അനുപാതത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ എഞ്ചിനീയറിങ് കോളജുകളുടെ ലിസ്റ്റാണ് പുറത്ത് വന്നത്. രാജസ്ഥാനിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.

ആദ്യ 10 സ്ഥാനങ്ങള്‍

  1. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് പിലാനി- രാജസ്ഥാന്‍
  2. ധിരൂബായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഗാന്ധിനഗര്‍- ഗുജറാത്ത്
  3. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തമിഴ്‌നാട്
  4. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മെസ്‌റ- ജാര്‍ഖണ്ട്
  5. താപര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി പട്യാല പഞ്ചാബ്
  6. ആര്‍.വി കോളജ് ഓഫ് എഞ്ചിനീയറിങ് ബെംഗലുരു- കര്‍ണാടക
  7. എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ചെന്നൈ- തമിഴ്‌നാട്
  8. ബി.എം.എസ് കോളജ് ഓഫ് എഞ്ചിനീയറിങ് ബെംഗലുരു- കര്‍ണാടക
  9. മണിപാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ കര്‍ണാടക
  10. അമൃത വിശ്വ വിദ്യാപീഢം യൂണിവേഴ്‌സിറ്റി കോയമ്പത്തൂര്‍- തമിഴ്‌നാട്‌

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.