2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂസിലാന്റില്‍ പഠിക്കാം; അതും ലക്ഷങ്ങളുടെ സാമ്പത്തിക സഹായത്തോടെ; ഈ അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങള്‍ക്കുള്ളതാണ്

   

ന്യൂസിലാന്റില്‍ പഠിക്കാം; അതും ലക്ഷങ്ങളുടെ സാമ്പത്തിക സഹായത്തോടെ; ഈ അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങള്‍ക്കുള്ളതാണ്

വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ന്യൂസിലാന്റ്. യു.കെ, യു.എസ്.എ, കാനഡ, ജര്‍മ്മനി അടക്കമുള്ള പോപ്പുലര്‍ ഡെസ്റ്റിനേഷനുകളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന് ശേഷം ന്യൂസിലാന്റിലേക്കുള്ള വിദ്യാര്‍ഥികളുടെ കടന്നുവരവ് വ്യാപകമായതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോകോത്തര നിലവാരമുള്ള പഠന കോഴ്‌സുകളും ജോലി സാധ്യതകളും സാമ്പത്തിക സഹായത്തിനായി സ്‌കോളര്‍ഷിപ്പ് പദ്ധതികളും ന്യൂസിലാന്റ് മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികളും ന്യൂസിലാന്റ് സര്‍ക്കാര്‍ ആവിശ്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനം സുഗമമാക്കുന്നതിനായി ന്യൂസിലാന്റ് യൂണിവേഴ്‌സിറ്റികള്‍ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട അഞ്ച് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഏതെന്നറിയാം.

  1. TONGAREWA SCHOLARSHIP

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടണ്‍ വിക്ടോറിയ യൂണിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. എല്ലാ വര്‍ഷവും യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. പ്രവേശന കാലയളവില്‍ ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ പഠനത്തിനാവശ്യമായ ട്യൂഷന്‍ ഫീസുകളില്‍ ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്. വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍ യു.ജി, പി.ജി പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഈ വര്‍ഷത്തെ അക്കാദമിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

  1. BRICKERTON- WIDDOWSON TRUST MEMORIAL SCHOLARSHIP

യൂണിവേഴ്‌സിറ്റി ഓഫ് കാന്റര്‍ബറിയില്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. പഠനത്തിനായി 2000 ഡോളറിനടുത്ത (1.5 ലക്ഷം രൂപ)
സാമ്പത്തിക സഹായത്തിനാണ് യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുള്ളത്. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 1.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

  1. മൈക്കല്‍ ബാള്‍ഡ്വിന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്

ന്യൂസിലാന്റ്- ആസ്‌ട്രേലിയ എന്നിവ ഒഴികെയുള്ള രാജ്യങ്ങൡ നിന്നുള്ള വിദാര്‍ഥികള്‍ക്കായി ന്യൂസിലാന്റ് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ന്യൂസിലാന്റ് യൂണിവേഴ്‌സിറ്റികളില്‍ മുഴുവന്‍ സമയ പഠനത്തിന് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. 10,000 ഡോളറാണ് സ്‌കോളര്‍ഷിപ്പ് തുക. നവംബര്‍ 15 ന് മുമ്പ് അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

  1. വൈസ് ചാന്‍സിലര്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്

ന്യൂസിലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് വൈകാട്ടോയില്‍ 2024 അക്കാദമിക വര്‍ഷത്തിലേക്ക് പ്രവേശനം നേടിയ വിദേശ വിദ്യര്‍ഥികള്‍ക്ക് വൈസ് ചാന്‍സിലര്‍ സ്‌കോളര്‍ഷിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റികളില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. മറ്റ് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

  1. ന്യൂസിലാന്റ് എക്‌സലന്‍സ് അവാര്‍ഡ് (NZEA)

ന്യൂസിലാന്റിലെ വിവിധ യൂണിവേഴ്‌സിറ്റികളും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ന്യൂസിലാന്റ് എക്‌സലന്‍സ് അവാര്‍ഡ്. ന്യൂസിലാന്റിലെ പ്രശസ്തമായ ഏഴ് യൂണിവേഴ്‌സിറ്റികള്‍ പദ്ധതിയുടെ ഭാഗമാണ്. ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക. ഡിസംബര്‍ 1 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.