2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെഞ്ച്വറിയിലെത്തിയ തക്കാളി നാളെ മുതല്‍ 60 രൂപയ്ക്ക് റേഷന്‍കടയില്‍, തമിഴ്‌നാടിന്റെ ആശ്വാസ പ്രഖ്യാപനം

സെഞ്ച്വറിയിലെത്തിയ തക്കാളി നാളെ മുതല്‍ 60 രൂപയ്ക്ക് റേഷന്‍കടയില്‍

തക്കാളിക്ക് വില 100 കടന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. നാളെ മുതല്‍ ചെന്നൈ നിവാസികള്‍ക്ക് അവരുടെ റേഷന്‍ കടകളില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി ലഭിക്കും.

സഹകരണ വകുപ്പ് മന്ത്രി കെ ആര്‍ പെരിയക്കുറുപ്പന്‍ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുതല്‍ നഗരത്തിലുടനീളമുള്ള 82 പൊതുവിതരണ കടകളിലോ (പിഡിഎസ്) റേഷന്‍ കടകളിലോ കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍ക്കും. വരും ദിവസങ്ങളില്‍ ചെന്നൈ ഒഴികെയുള്ള ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലും തക്കാളി വില്‍ക്കും. രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയര്‍ന്നു, കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് വിപണി വിലയുടെ പകുതിക്ക് വില്‍ക്കാന്‍ ഞങ്ങള്‍ നടപടി സ്വീകരിച്ചുവരുന്നു,’ പെരിയകറുപ്പന്‍ പറഞ്ഞു.

ഓരോ വര്‍ഷവും ഒരു പ്രത്യേക സീസണില്‍ തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുമെങ്കിലും ഭാവിയില്‍ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.