തിരുവനന്തപുരം: തൊടുപുഴ കൈവെട്ട് കേസില്‍ മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പരിതോഷികം.
സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്‌ന്റെ കൈവെട്ടുന്നത്.11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
Comments are closed for this post.