തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ-വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് വ്യാപകമായ മഴക്ക് സാധ്യതയുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 9 ജില്ലകളില്‍ സര്‍ക്കാര്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ നിലവില്‍ ഒരു അലര്‍ട്ടും പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമര്‍ദവുമാണ് സംസ്ഥാനത്ത് മഴകനക്കാന്‍ കാരണം. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നേരത്തെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മദ്രസകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മഴയെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന ബിരുദ-ബിരുദാന്തര പ്രവേശന നടപടികള്‍ നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പക്ഷെ നേരത്തെ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും.
വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ തീരദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Comments are closed for this post.