2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിശ്രയോടുള്ള കേന്ദ്രസർക്കാർ താൽപര്യത്തിന് പിന്നിലെന്ത്?

ആർ.കെ.ബി

കേന്ദ്ര അന്വേഷണ ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് മോദി ഭരണകൂടം നടത്തുന്ന പ്രതികാര രാഷ്ട്രീയം രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോഴാണ് എന്‍ഫോഴ്‌സ്മെന്റ്(ഇ.ഡി) ഡയരക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങൾക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി ഉണ്ടായത്. ഇ.ഡി ഡയരക്ടർക്ക് കാലാവധി നീട്ടി നൽകി ഇനി അപേക്ഷയുമായി വരരുതെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. സെപ്റ്റംബർ 15ന് സഞ്ജയ് കുമാര്‍ മിശ്ര സ്ഥാനമൊഴിയണമെന്ന കർശന നിർദേശവും സുപ്രിംകോടതി ഉത്തരവിലുണ്ട്.


അന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന എ​ഫ്.​എ.​ടി.​എ​ഫിന്റെ അ​വ​ലോ​ക​ന ന​ട​പ​ടി​ക​ൾ​ക്ക് മി​ക​ച്ച രീ​തി​യി​ൽ മേ​ൽ​നോ​ട്ടം ​വ​ഹി​ക്കാ​നാ​വു​ക മി​ശ്ര​ക്കാ​ണെ​ന്നാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ തുടർച്ചയായി പറഞ്ഞുവന്നത്. രാജ്യസുരക്ഷയെ മുൻനിർത്തി കേ​ന്ദ്ര​ത്തി​ന്റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ ഗ​വാ​യ്, വി​ക്രം​നാ​ഥ്, സ​ഞ്ജ​യ് ക​രോ​ൾ എ​ന്നി​വ​രു​ടെ ബെ​ഞ്ച് സെപ്റ്റംപർ വരെ നീട്ടിക്കൊടുത്തത്. ഈ ​വാ​ദം ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ​മേ​ത്ത മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ൾ ഇ.​ഡി​യി​ൽ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​ൻ​ പ​റ്റു​ന്ന വേ​റെ ഒ​രാ​ളു​മി​ല്ലേ എ​ന്ന് ജ​സ്റ്റി​സ് ഗ​വാ​യ് ചോ​ദി​ച്ചി​രു​ന്നു. വാ​ദം അം​ഗീ​ക​രി​ച്ചാ​ൽ​ത​ന്നെ, 2023ൽ ​മി​ശ്ര വി​ര​മി​ക്കു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ന്താ​കു​മെ​ന്നും ജ​സ്റ്റി​സ് ഗ​വാ​യ് ചോ​ദി​ക്കു​ക​യു​ണ്ടാ​യി.


2018 നവംബറിലാണ് 1984 ബാച്ച് ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ മിശ്ര ഇ.ഡി ഡയരക്ടറായത്. ഈ കാലാവധി 2020 നവംബറില്‍ അവസാനിച്ചു. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. എന്നാൽ 2020 നവംബര്‍ 13ന് കേന്ദ്രസർക്കാർ മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. ആദ്യം നിയമപ്രകാരം രണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു നി​യ​മ​നം. ഇ​ത് 2020 ന​വം​ബ​റി​ൽ മൂ​ന്നു വ​ർ​ഷ​​ത്തേ​ക്കാ​ക്കി. ഇ​ത് 2021 സെ​പ്റ്റം​ബ​റി​ൽ ജ​സ്റ്റി​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു​വി​ന്റെ സു​പ്രിം​കോ​ട​തി ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​ത്ത​രം നീ​ട്ട​ൽ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി മി​ശ്ര​ക്ക് ഇ​നി​യൊ​രു സ​ർ​വി​സ് നീ​ട്ട​ൽ അ​നു​വ​ദി​ക്കി​ല്ലെന്ന് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, 2021 ന​വം​ബ​ർ 17 മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കേ​ന്ദ്രം മി​ശ്ര​യു​ടെ കാ​ലം നീ​ട്ടി. ഇ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ ഠാ​കു​ർ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ 2023 ന​വം​ബ​ർ 18 വ​രെ​യാ​ക്കി മി​ശ്ര​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്രം വീ​ണ്ടും നീ​ട്ടി​ക്കൊ​ടു​ത്തു.

ഇതിനെ ചോദ്യംചെയ്ത് കോമണ്‍കോസ് എന്ന സംഘടനയും സുപ്രിംകോടതിയിലെത്തി. ഇതോടെ 2021 നവംബറിനുശേഷം മിശ്രയ്ക്ക് കാലാവധി നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് കോടതി വിധിക്കുകയുണ്ടായി. എന്നാൽ ഇ.ഡി ഡയരക്ടറെ സംരക്ഷിക്കാൻ രാജ്യത്തെ നിയമം തന്നെ മാറ്റിയെഴുതുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇതിനുവേണ്ടി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) നിയമം ഭേദഗതിചെയ്ത കേന്ദ്രം ഓര്‍ഡിനന്‍സിലൂടെ ഇ.ഡി ഡയരക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെ നീട്ടാനുള്ള അധികാരം നല്‍കി. പാര്‍ലമെന്റ് പിന്നീട് ഇതുസംബന്ധിച്ച് നിയമം പാസാക്കി.

ഈ നീക്കത്തിനെതിരേയും സുപ്രിംകോടതി വിമർശനം നടത്തുകയുണ്ടായി. പാർലമെന്റ് വരുത്തിയ നിയമഭേദഗതികള്‍ സുപ്രിംകോടതി ശരിവച്ചെങ്കിലും മിശ്രയുടെ കാലാവധി നീട്ടാനാകില്ലെന്ന 2021ലെ ഉത്തരവ് നിലനില്‍ക്കുമെന്ന വിധിയാണ് പുറപ്പെടുവിച്ചത്. പുതിയ ഡയരക്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ ഉത്തരവിനെ വീണ്ടും മറികടക്കുന്നതിനുള്ള വഴികളാണ് കേന്ദ്രസർക്കാർ അന്വേഷിച്ചത്. ഇതിനാണ് കഴിഞ്ഞദിവസം കോടതി തടയിട്ടത്.


2018ൽ കേന്ദ്രസർക്കാരിന്റെ ഇഷ്ടക്കാരനായി ​ഇ.ഡി​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ മി​ശ്ര​യ്ക്ക് പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി കാ​ലാ​വ​ധി നീ​ട്ടി നൽകിയതിന്റെ കാരണങ്ങൾ വളരെ വ്യക്തമാണ്. ​കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ ഇ.ഡി പക്ഷപാതം കണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണ കുന്തമുന നീണ്ടത് മിശ്രക്കു നേരെയാണ്. യു.പി.എ അധികാരത്തിലിരുന്ന 2004നും 2014നും ഇടയില്‍ ഇ.ഡി 112 റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാൽ 2015 മുതൽ 2022 വരെ ഇ.ഡി 3010 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഇതിൽ സിംഹഭാഗവും മിശ്രയുടെ അധികാരത്തിനു കീഴിലാണ്. ഈ റെയ്ഡുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ റെയ്ഡുകൾ രാഷ്ട്രീയമായി ഉപയോഗിച്ചപ്പോൾ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് അത്യപൂർവം കേസുകളിൽ മാത്രമായിരുന്നു. ഒപ്പം, ബി.ജെ.പി നേതൃത്വത്തിതിരേ ഉയർന്ന ആരോപണങ്ങളിൽ വളരെ ദുർബല നിലപാടുകളായിരുന്നു ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.


ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും മറ്റും വ്യാപക കുതന്ത്രങ്ങൾ നടപ്പാക്കുന്നതായി ആരോപണം നിലനിൽക്കുമ്പോഴാണ് സുപ്രിംകോടതിയുടെ വിധി എന്നത് ശ്രദ്ധേയമാണ്. സി.ബി.ഐ, ഇ.ഡി, സെൻട്രൽ വിജിലൻസ് കമ്മിഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവയ്ക്കാനും ഉപദ്രവിക്കാനും പകപോക്കലിനുമായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.

എതിരാളികളെ ഭയപ്പെടുത്തി പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. റെയ്ഡുകൾ മാത്രമാണ് നടക്കുന്നത്. മറ്റ് നടപടികള്‍ ഉണ്ടാകുന്നില്ല. ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പുകള്‍ അനക്കമില്ല. ഇ.ഡി ഡയരക്ടറുടെ സ്ഥാനചലനത്തോടെ ഈ പ്രവണതയ്ക്ക് ഒരു മാറ്റം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Content Highlights:Today’s Article About sanjay kumar misra


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.