ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയും റയല്‍ മഡ്രിഡുമായിട്ടുളള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ വീണ്ടും ചൂട് പിടിക്കുകയാണ്. പി.എസ്.ജിയുമായി ഒരു വര്‍ഷം കൂടിയുളള കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ എംബാപ്പെക്ക് താത്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയതിന് ശേഷമാണ് റയലുമായി വീണ്ടും എംബാപ്പെയെ ചേര്‍ത്തുളള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത്.
2024ല്‍ കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെ റയലിലേക്ക് പോകുമെന്നാണ് ഇതോടെ ഫുട്‌ബോള്‍ വിദഗ്ധരടക്കം ഒരേ സ്വരത്തില്‍ പറയുന്നത്.
എന്നാല്‍ ഫ്രീ ഏജന്റായി മാറുന്നതിന് മുന്‍പ് തന്നെ എംബാപ്പെയെ വില്‍ക്കാനായിരിക്കും പി.എസ്.ജിക്ക് താത്പര്യമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.അതേസമയം വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എംബാപ്പെയെ പി.എസ്.ജിയില്‍ നിന്നും അടര്‍ത്തിമാറ്റണമെന്നുണ്ടെങ്കില്‍ അതിന് റയലിന് മാത്രമെ സാധിക്കൂ, എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ജാവിയര്‍ ടെബാസ്. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയോട് സംസാരിക്കവെയായിരുന്നു അദേഹം തന്റെ ഈ അഭിപ്രായം വെളിപ്പെടുത്തിയത്.
” നിങ്ങള്‍ എന്നോട് ഒരു റയല്‍ ആരാധകന്‍ എന്ന നിലയില്‍ എംബാപ്പെ പി.എസ്.ജി വിടണോ? എന്ന് ചോദിച്ചാല്‍ ഞാന്‍ അതേ എന്ന് മാത്രമെ ഉത്തരം പറയുകയുളളൂ. കാരണം റയല്‍ മഡ്രിഡിന് മാത്രമെ എംബാപ്പെയെ സൈന്‍ ചെയ്യാന്‍ സാധിക്കൂ. റയലിനെ കൊണ്ട് മാത്രം കഴിയുന്ന കാര്യമാണത്,’ ജാവിയര്‍ ടെബാസ് പറഞ്ഞു.അതേസമയം വരുന്ന സീസണ്‍ അവസാനിച്ചാല്‍ മാത്രമെ എംബാപ്പെയുടെ ട്രാന്‍സ്ഫറിനെക്കുറിച്ചുളള ഏകദേശ രൂപം പുറത്ത് വരികയുളളൂ.
Comments are closed for this post.