2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇ ദേശീയ ദിനം സൗജന്യ മൊബൈല്‍ ഡാറ്റയ്ക്കും ഓഫറുകള്‍ നേടാൻ ഇന്ന് കൂടി അവസരം

അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ച സൗജന്യ മൊബൈല്‍ ഡാറ്റയ്ക്കും ഓഫറുകള്‍ക്കും ഇന്ന് കൂടി അവസരം. സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലികോം കമ്പനികളും ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചത്.

പ്രാദേശിക ടെലികോം ഓപറേറ്ററായ ഇത്തിസലാത്ത് 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് 52 ജിബി ലോക്കല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മൈ എത്തിസലാത്ത് യുഎഇ ആപ്പിലെ ‘ഡീല്‍സ് ഫോര്‍ യു’ പേജില്‍ നിന്ന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ സൗജന്യ ഓഫര്‍ ലഭിക്കും. ഡിസംബര്‍ ഒന്നിനാണ് ഈ ഓഫര്‍ ആരംഭിച്ചത്. ഇന്ന് കൂടി ആക്ടിവേഷന്‍ ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാണ്.

ഒരു തവണ മാത്രമാണ് ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക. 52ജിബി പ്രാദേശിക ഡാറ്റയ്ക്ക് ഡിസംബര്‍ 1 മുതല്‍ 7 വരെയാണ് കാലാവധി. പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുള്ള എല്ലാ യുഎഇക്കാര്‍ക്കും ഓഫര്‍ ലഭ്യമാണ്.

   

അതേസമയം, എല്ലാ യുഎഇ നിവാസികള്‍ക്കുമാണ് 52 ജിബി സൗജന്യ ഡാറ്റ പ്രാദേശിക ടെലികോം ഓപറേറ്ററായ ഡു വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനിലുള്ള ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ വഴി ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. അതുപോലെ, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30 ദിര്‍ഹമോ അതില്‍ കൂടുതലോ റീചാര്‍ജ് ചെയ്തുകൊണ്ട് 52 ജിബി സൗജന്യ ഡാറ്റ ഓഫര്‍ സബ്സ്‌ക്രൈബുചെയ്യാനാകും. ആക്ടിവേഷന്‍ തീയതി മുതല്‍ ഒരാഴ്ചത്തേക്കാണ് ഓഫര്‍. കൂടാതെ, പ്രൊമോഷന്‍ കാലയളവില്‍ ലഭ്യമായ 52 ടൈറ്റിലുകളില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡിന് സ്വദേശികള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.