കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ രക്തസാക്ഷി ദിനാചാരണങ്ങള്‍ കൊണ്ട് കുടുംബങ്ങള്‍ക്കെന്തു കാര്യമെന്ന് ഹൈക്കോടതി.
രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ്. ഇതുകൊണ്ടൊന്നും അമ്മമാരുടെയും വിധവകളുടെയും അനാഥ മക്കളുടെയും വേദനക്ക് പകരമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തുന്നതിലൂടെ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരുകയാണ്. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിന് മുന്നിലിട്ട് ആര്‍.എസ്.എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. അതേ സമയം വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു.
വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെയാണ് ഇന്ന് ഹൊക്കോടതി വെറുതെ വിട്ടത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. 13 പ്രതികളെയാണ് വെറുതെ വിട്ടത്.
Comments are closed for this post.