2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കഴിഞ്ഞയാഴ്ച മമതാ ബാനര്‍ജിയുമായി വേദി പങ്കിട്ട തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ച മമതാ ബാനര്‍ജിയുമായി വേദി പങ്കിട്ട തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. നാദിയ ജില്ലയിലെ ശാന്തിപൂരില്‍ നിന്നുള്ള പാര്‍ട്ടി എം.എല്‍.എ അരിന്ദം ഭട്ടാചാര്യയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞയാഴ്ച നാദിയയില്‍ നടന്ന റാലിയില്‍ ഭട്ടാചാര്യ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വേദി പങ്കിട്ടിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശാന്തിപൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഭട്ടാചാര്യ വിജയിച്ചത്. 2017ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറി. എം.പി മഹുവ മൊയ്ത്രയുടെ നേതൃത്വത്തിലുള്ള തൃണമൂലിന്റെ നാദിയ ജില്ലാ യൂനിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു.
2011ല്‍ അധികാരത്തില്‍ വന്നതിനുശേഷം ബംഗാളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തൃണമൂലിന് കഴിഞ്ഞ ഏതാനും മാസങ്ങളായി 40ലധികം നേതാക്കളെ നഷ്ടമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.