2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിമത ശിവസേന എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന അസമിലെ ഹോട്ടലിന് പുറത്ത് തൃണമൂല്‍ പ്രതിഷേധം

ഗുവാഹത്തി: ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിലെ വിമത മഹാരാഷ്ട്ര എം.എല്‍.എമാര്‍ താമസിക്കുന്ന ഗുവാഹത്തിയിലെ റാഡിഷന്‍ ബ്ലൂ ഹോട്ടലിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസമിലെ അധ്യക്ഷന്‍ രിപുന്‍ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് സംഘത്തെ അണിനിരത്തി പ്രതിഷേധക്കാരെ തടഞ്ഞു.

ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടമറിക്കാന്‍ അസമിലെ ബിജെപി സര്‍ക്കാര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സംസ്ഥാനത്ത് വലിയ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മഹാരാഷ്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.