2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദിനേശ് ത്രിവേദി ബി.ജെ.പിയില്‍; ബംഗാളില്‍ ചാക്കിട്ടുപിടിത്തം തുടര്‍ന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ബംഗാളില്‍ നിയമാസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചാക്കിട്ടുപിടിത്തം തുടര്‍ന്ന് ബി.ജെ.പി. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

ഫെബ്രുവരിയില്‍ ത്രിവേദി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂല്‍ ഇപ്പോള്‍ മമത ബാനര്‍ജിയുടെ കൈവശം അല്ലെന്നാരോപിച്ചായിരുന്നു രാജി. കുറേനാളായി ഈ അവസരത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നെന്നും തന്റെ ആശയങ്ങളില്‍ നിന്ന് വ്യതി ചലിച്ചിട്ടില്ലെന്നും ത്രിവേദി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് ത്രിവേദി ബി.ജെ.പിയിലേക്ക് പോയത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.