2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റ് പോയി; ലഭിച്ചത് 140 കോടി രൂപ

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റ് പോയി; ലഭിച്ചത് 140 കോടി രൂപ
tipu sultans sword sold for rs 140 crore

മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റ് പോയി. ലണ്ടനില്‍ ബോന്‍ഹാംസ് സംഘടിപ്പിച്ച ലേലത്തില്‍ 140 കോടി രൂപക്കാണ് മൈസൂര്‍ സുല്‍ത്താന്റെ വാള്‍ വിറ്റ് പോയത്.
ടിപ്പു സുല്‍ത്താന്റെ ആയുധശേഖരത്തില്‍ അദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു പ്രസ്തുത വാളെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നും കണ്ടെടുത്ത വാള്‍ സംഘാടകര്‍ പ്രതീക്ഷിച്ചതിന്റെ ഏഴ് മടങ്ങ് തുകക്കാണ് വിറ്റ്‌പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തില്‍ ഏറ്റവും മൂല്യമുള്ളതാണ് ഈ വാള്‍. ടിപ്പുവിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ വാളിനോട്. കൂടാതെ ഇതിന്റെ നിര്‍മാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു’ ലേലം നടത്തിയ ഒലിവര്‍ വൈറ്റ് പറഞ്ഞു. 16ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ജര്‍മ്മന്‍ വാളുകളുടെ രീതിയിലാണ് ഈ വാളിന്റെ നിര്‍മ്മാണം. ‘വാളിന് അസാധാരണമായ ചരിത്രവും സമാനതകളില്ലാത്ത കരകൗശലവുമുണ്ട്. വാള്‍ വലിയ തുകയ്ക്ക് വിറ്റു പോയതില്‍ സന്തുഷ്ടരാണ്’ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് ഗ്രൂപ്പ് മേധാവി നിമ സാഗര്‍ച്ചി പറഞ്ഞു.

Content Highlights: tipu sultans sword sold for rs 140 crore

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.